മണിപ്പൂരില്‍ മൂന്ന് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ; എന്‍പിപി പാര്‍ട്ടി ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണയും പിന്‍വലിച്ചു

സ്വന്തം ലേഖകന്‍

Jun 18, 2020 Thu 12:14 AM

ബിജെപിയെ കുഴക്കി മണിപ്പൂരിലെ രാഷ്ട്രീയ മാറ്റം. മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൂടാതെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണയും പിന്‍വലിച്ചു. എന്‍പിപി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. 2017 മാര്‍ച്ചിലാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടന്നത്. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. 28 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്.  21 എംഎല്‍എമാരുമായി രണ്ടാമതെത്തിയത് ബിജെപിയും, എന്നാല്‍ പ്രാദേശിക പാര്‍ട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണ വാങ്ങി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ എംഎല്‍എമാരില്‍ മൂന്നുപേര്‍ മന്ത്രിമാരാണ്. 2017 ല്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്നു ബിജെപി യില്‍ ചേര്‍ന്നത്. എന്നാല്‍ പെട്ടെന്നുള്ള ഈ രാഷ്ട്രീയ മാറ്റം ബിജെപിയെ വെട്ടിലാക്കിയേക്കും.


  • HASH TAGS
  • #bjp
  • #congress
  • #manipur
  • #npp