രാജ്യത്ത് ഇന്നലെ മാത്രം 12881 കോവിഡ് പോസിറ്റീവ് കേസുകള്‍

സ്വന്തം ലേഖകന്‍

Jun 18, 2020 Thu 10:14 AM

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത്  24 മണിക്കൂറിനിടെ 12881 കോവിഡ് പോസിറ്റീവ് കേസുകള്‍. അനിയന്ത്രിതമായി കോവിഡ് രോഗികള്‍ വര്‍ധിച്ചു വരികയാണ.് 24 മണിക്കൂറിനിടെ 12881 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 334 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയിലാകെ 366946 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 12237 കടന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ 194324 പേര്‍ രോഗമുക്തരായി. 160384 പേരാണ് ഇനി ചികിത്സയിലുള്ളത്.ഡല്‍ഹിയിലും തമിഴ്‌നാട്ടിലും കൂടുതള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 67 പേര്‍ മരിച്ചു. 2414 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 47102. മരണം 1904 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 50,193 ആയി. ഇതുവരെ 576 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേസുകള്‍ 35000 കടന്നു. ഇന്നലെ ഡല്‍ഹി ആരോഗ്യമന്ത്രി യ്ക്കും കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു.
  • HASH TAGS
  • #india
  • #Covid19
  • #coronavictim
  • #coronadeath