കണ്ണൂര്‍ നഗരം ഒരാഴ്ചത്തേക്ക് പൂര്‍ണമായും അടയ്ക്കും

സ്വന്തം ലേഖകന്‍

Jun 18, 2020 Thu 03:20 PM

കണ്ണൂര്‍ നഗരം ഒരാഴ്ചത്തേക്ക് പൂര്‍ണമായി അടയ്ക്കുമെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര. കോവിഡ് വൈറസിന്റെ സമ്പര്‍ക്ക ഭീതിയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. കോവിഡ് സ്ഥിരീകരിച്ച പലരും അവരുടെ ബന്ധുക്കളും നഗരത്തിലെ പല കടകളിലും എത്തി എന്നതിനാലാണ് ഈ അടിയന്തര നീക്കം. കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ കല്യാട് സ്വദേശി കെപി സുനില്‍(28) ഇന്ന് രാവിലെ മരിച്ചിരുന്നു.കണ്ണൂര്‍ ജില്ലയിലെ നാലാമത്തെ മരണമാണിത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. സുനിലിന് കോവിഡ് വൈറസ് എങ്ങനെ പടര്‍ന്നു എന്ന് കണ്ടുപിടക്കാന്‍ ആയിട്ടില്ല. സമ്പര്‍ക്കം വഴിയാണെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ അനിയന്ത്രിതമായി പുറത്തിറങ്ങുന്നത് തടയാനുംകൂടിയാണ് ഈ അടച്ചിടല്‍.


  • HASH TAGS