ഓഫീസുകളില്‍ കനത്ത ജാഗ്രതവേണം ; യോഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാം

സ്വന്തം ലേഖകന്‍

Jun 18, 2020 Thu 06:35 PM

കേരളത്തില്‍ പലയിടത്തും കോവിഡിനെതിരെയുള്ള ജാഗ്രത കുറവ് കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലയിടത്തും സുരക്ഷ കാര്യങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ഇവ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ആകില്ലെന്നും പ്രൈവറ്റ് ബിസിനസ്സുക്കാര്‍ ഓഫീസില്‍ 50% ജോലിക്കാരെ മാത്രമെ അനുവദിക്കാവു എന്ന് അദ്ദേഹം പറഞ്ഞു. യോഗങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കണമെന്നും കനത്ത ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 65 പേര്‍ വിദേശത്തുനിന്നും 29 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതില്‍ പാലക്കാട് ജില്ലയിലെ 14 പേര്‍ക്കും കൊല്ലം ജില്ലയിലെ 13 പേര്‍ക്കും കോട്ടയം ജില്ലയിലെ 11 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 11 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 9 പേര്‍ക്കും എറണാകുളം തൃശൂര്‍ ഇടുക്കി ജില്ലയിലെ 6 പേര്‍ക്കും തിരുവന്തപുരം കോഴിക്കോട് എന്നിവിടങ്ങളിലെ 5 പേര്‍ക്ക് വീതവും മലപ്പുറം കണ്ണൂര്‍ എന്നിവടങ്ങളില്‍ 4 പേര്‍ക്കും കാസര്‍ക്കോട് ജില്ലയിലെ 3 പേര്‍ക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 10935 കോവിഡ് ടെസ്റ്റ് കേരളത്തില്‍ ആകെ നടത്തിയിട്ടുണ്ട്.  എന്നാല്‍ 89  പേര്‍ക്ക് രോഗമുക്തി നേടിയത് സംസ്ഥാനത്തിന് ആശ്വാസമാണ്.


കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ കല്യാട് സ്വദേശി കെപി സുനില്‍(28) ഇന്ന് രാവിലെ മരിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയിലെ നാലാമത്തെ മരണമാണിത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. സുനിലിന് കോവിഡ് വൈറസ് എങ്ങനെ പടര്‍ന്നു എന്ന് കണ്ടുപിടക്കാന്‍ ആയിട്ടില്ല. 


  • HASH TAGS