രാജ്യത്ത് ഇന്നലെ മാത്രം 13586 കോവിഡ് കേസുകള്‍

സ്വന്തം ലേഖകന്‍

Jun 19, 2020 Fri 10:40 AM

കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്നലെ മാത്രം 13586 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് 336 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടക്കത്തില്‍  ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് നിയന്ത്രണ വിധേയമായാണ് മുന്നോട്ട് പോയിരുന്നത്. എന്നാല്‍ കോവിഡ് വൈറസിന്റെ രണ്ടാം ഘട്ടവും മൂന്നാഘട്ടവും ഇന്ത്യയെ നിയന്തണാധീതമായി ബാധിച്ചിട്ടുണ്ട്. 
ഇന്നലെ വന്ന കണക്കുകളോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,80,532 ആയി. 12,573 പേര്‍ കോവിഡ് ബാധിച്ച് ഇതോടെ മരണപ്പെടുകയും ചെയ്തു. എന്നാല്‍ രോഗമുക്തി നേടുന്ന ആളുകള്‍ കൂടുതലായത് ഇന്ത്യയ്ക്ക് എന്തുകൊണ്ടും ആശ്വാസമാണ്. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 53.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര,തമിഴ്‌നാട്,ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ നിന്നാണ്.  • HASH TAGS