6 കിലോ വരുന്ന ബിഗ് ഫിഷ് ഫ്രൈ

സ്വന്തം ലേഖകന്‍

Jun 19, 2020 Fri 04:46 PM

6 കിലോ വരുന്ന വലിയ മീന്‍ ഒന്നിച്ച് ഫ്രൈ ചെയ്താല്‍ എങ്ങനെയുണ്ടാകും. ഉറപ്പായും എല്ലാവരുടെയും വായില്‍ വെള്ളമൂറും.നല്ല നാടന്‍ രുചിയില്‍ മീന്‍ ഒന്നിച്ച് വരുത്ത് എടുത്ത റെസിപ്പി ഒരുക്കിയത് വേറെ ആരുമല്ല ഫുഡ് വില്ലേജ് യുടൂബ് ചാനല്‍ നടത്തുന്ന ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ ഫിറോസ് ആണ്. 
വലിയ മീന്‍ വൃത്തിയാക്കി ഉപ്പും മുളകും കുരുമുളകും കോണ്‍ഫ്‌ളവര്‍ പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് വലിയ ചട്ടിയില്‍ എണ്ണയില്‍ പൊരിച്ച വീഡിയോ കാണാന്‍ തന്നെ മനോഹരമാണ്. മറ്റു ഫിഷ് ഫ്രൈയില്‍ നിന്നും വിപരീതമായി പുളി വെള്ളവും മസാലയില്‍ ചേര്‍ത്തിട്ടുണ്ട്. പിന്നെ ഫ്രൈ ചെയ്ത മീന്‍ ചെറുനാരങ്ങ പിഴിഞ്ഞ് വലിയ ഉള്ളിയൊക്കെ കൂട്ടി  കഴിക്കുന്ന കാര്യം പറയേണ്ടതുണ്ടോ.ഫുഡ് വീഡിയോയില്‍ ഒന്നാമത് നില്‍ക്കുന്ന ആളാണ് ഫിറോസ്. വലിയ അളവില്‍ ഭക്ഷണം തയ്യാറാക്കുക മാത്രമല്ല ഉണ്ടാക്കുന്ന ഭക്ഷണം പാവപ്പെട്ടവര്‍ക്ക് വിളമ്പുന്ന ഫിറോസിന് ഏറെ ആരാധകരാണ്.
  • HASH TAGS