ഇന്ത്യന്‍ സൈനികരെ തടങ്കലില്‍ വെച്ചിട്ടില്ലെന്ന് ചൈന

സ്വന്തം ലേഖകന്‍

Jun 19, 2020 Fri 06:22 PM

ഇന്ത്യന്‍ സൈനികരെ തടങ്കലില്‍ വെച്ചിട്ടില്ലെന്ന് ചൈന. ആരെയും തടങ്കലില്‍ വെച്ചിട്ടില്ലെന്നും എല്ലാ ഉത്തരവാദിത്തവും ഇന്ത്യയുടെ ഭാഗത്താണെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഴാഒ ലിജിയാന്‍ പറഞ്ഞു. ചൈനയുടെ തടങ്കലില്‍ ഒരു ഇന്ത്യക്കാരനെയും പിടിച്ചുവെച്ചിട്ടില്ല ശരിയും തെറ്റുമെല്ലാം വളരെ വ്യക്തമാണ് ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ആണ് പ്രതീക്ഷിക്കുന്നതെന്നും ഴാഒ പറഞ്ഞു.  അതേ സമയം യാതൊരു പ്രകോപനവുമില്ലാതെ 20 ഇന്ത്യന്‍ സൈനികരെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സേന യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്കു സമീപം വിന്യസിച്ചിട്ടുണ്ട്.


  • HASH TAGS