രാജ്യം എന്തിനും സജ്ജം ; ചൈനയ്ക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍

Jun 19, 2020 Fri 09:42 PM

രാജ്യം എന്തിനും സജ്ജമാണെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കും അതിര്‍ത്തികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും രാജ്യം സൈന്യത്തിനൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  ചൈനയെ പാഠം പഠിപ്പിക്കും കൃത്യമായ മറുപടിനല്‍കും എന്നും മോദി അറിയിച്ചു. 


ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന പിടിച്ചടക്കിയിട്ടില്ല.ഒരു സൈനിക പോസ്റ്റ് പോലും ചൈനയ്ക്ക് പിടിച്ചടക്കാന്‍ ആയിട്ടില്ല, 20 ജവാന്മാര്‍ മരിച്ചെങ്കിലും മരണത്തിനുമുന്‍പ് അവര്‍ ഇന്ത്യയ്ക്ക് വേണ്ടി പടപൊരുതിയിട്ടുണ്ടെന്നും ഇവിടെ ഇരുപത് പോയാല്‍ അവിടെ ഇരട്ടി നഷ്ടം വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇന്ത്യയും സമാധാനമാണ് ആഗ്രഹിക്കുന്നത്. പക്ഷേ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ എല്ലാം സജ്ജമാണെന്നും കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
  • HASH TAGS