അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യം : യുദ്ധവിമാനങ്ങള്‍ സജ്ജം

സ്വന്തം ലേഖകന്‍

Jun 20, 2020 Sat 05:22 PM

സംഘര്‍ഷമുണ്ടായ അതിര്‍ത്തിയില്‍ കൂടുതല്‍ തയ്യാറെടുപ്പോടെ ഇന്ത്യ. അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചും യുദ്ധവിമാനങ്ങള്‍ നിരത്തിയും നീങ്ങുകയാണ് ഇന്ത്യയും ചൈനയും. ഗല്‍വാനിലെ ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് ഇന്ത്യന്‍ വ്യേമസേന മേധാവി പറഞ്ഞു.  അതേ സമയം പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ജമ്മുകാശ്മീരിലെ രാപൂര്‍ സെക്ടറില്‍ പാക് വെടിവെയ്പ്പ് നടത്തി. നാല് നാട്ടുക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.  എന്നാല്‍ ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും കൈയ്യേറിയിട്ടില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും ആവശ്യം വന്നാല്‍ തിരിച്ചടിക്കുമെന്നും മോദി പറഞ്ഞു.


  • HASH TAGS
  • #india
  • #china
  • #Pakistan
  • #border
  • #ghalwan