കോവിഡ് കാലത്ത് യോഗ ശീലമാക്കണം : പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍

Jun 21, 2020 Sun 11:20 AM

കോവിഡ് കാലത്ത് യോഗശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറാമത്തെ അന്താരാഷ്ട്ര യോഗദിനമാണ് ഇന്ന്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ യോഗ ആരോഗ്യത്തിന്, യോഗ വീട്ടിലിരുന്ന് എന്നതാണ് ഇത്തവണത്തെ സന്ദേശം. കോവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാനും സൗഖ്യത്തിനും യോഗ ഉപകരിക്കും. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ യോഗയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്നും യോഗ മനസിന് ശക്തി നല്‍കുമെന്ന് യോഗദിന സന്ദേശമായി മോദി പറഞ്ഞു.യോഗാദിനാചരണത്തില്‍ പങ്കെടുക്കുന്നതിന് ജനങ്ങളെ സജ്ഞമാക്കാന്‍ ആയുഷ് മന്ത്രാലയം വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രമുഖരുടെ സന്ദേശങ്ങളും വീഡിയോകളും യോഗ പോര്‍ട്ടലിലും, വിവിധ സാമൂഹിക മാധ്യമങ്ങളിലും നല്‍കിയിരുന്നു.

 


  • HASH TAGS
  • #india
  • #modi
  • #inernationalyogaday
  • #june21