പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കാന്‍ നിര്‍ദേശം : സൈന്യത്തിന് അനുമതി

സ്വന്തം ലേഖകന്‍

Jun 21, 2020 Sun 02:10 PM

അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ അനുമതി നല്‍കി കേന്ദ്രം. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ ഇന്ത്യ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതിരോധിക്കാന്‍ വേണ്ട പോര്‍വിമാനങ്ങളും ആയുധങ്ങളും സജ്ജം. പ്രതിരോധമന്ത്രി വിളിച്ച സൈനിക തലവന്‍മാരുടെ യോഗത്തിലാണ് തീരുമാനം. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ജൂണ്‍ 15 സംഭവത്തിനു ശേഷം നിയന്ത്രണ രേഖയോടു ചേര്‍ന്ന് സൈനിക സന്നാഹങ്ങള്‍ വര്‍ധിപ്പിക്കാനും ഐ.ടി.ബി.പിയുടെ 2000 സൈനികരെ മേഖലയില്‍ പുതുതായി വിന്യസിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അസാധാരണമായ സാഹചര്യങ്ങളില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് തോക്കുകള്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 2005ലും 1996ലും നടന്ന ഇന്തോ-ചൈനാ ചര്‍ച്ചകളെ തുടര്‍ന്ന് അതിര്‍ത്തിയുടെ ഇരുപുറത്തുമുള്ള ഓരോ കിലോമീറ്റര്‍ ദൂരത്തിനകത്ത് ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ഉപയോഗിക്കില്ലെന്ന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇരുമ്പുവടിയും ആണിതറച്ച പട്ടികയും പോലുള്ളവ ഉപയോഗിച്ച് ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് തോക്കുപേയോഗിക്കാനുള്ള അനുമതി.

  • HASH TAGS
  • #india
  • #china
  • #indianarmy