ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ്; സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട മന്ത്രി വിഎസ് സുനില്‍കുമാര്‍ കൊറോണ നിരീക്ഷണത്തില്‍

സ്വന്തം ലേഖകന്‍

Jun 22, 2020 Mon 09:47 AM

തൃശ്ശൂരില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും ഉണ്ടായിരുന്നു. 


ഇതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലയില്‍ മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്.പേഴ്‌സണല്‍ സ്റ്റാഫിനോടും നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുമെന്ന് മന്ത്രി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.   

  • HASH TAGS
  • #Covid
  • #വിഎസ് സുനില്‍കുമാര്‍