സിവില്‍ പൊലീസ് ഓഫീസര്‍ നിയമനം ;റാങ്ക് പട്ടികയിലുള്ളവര്‍ അനിശ്ചിത കാല സമരം ആരംഭിച്ചു

സ്വന്തം ലേഖകന്‍

Jun 22, 2020 Mon 12:56 PM

തിരുവനതപുരം : സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് വേണ്ട നിയമനങ്ങള്‍ നടത്തുന്നില്ലെന്ന് ആരോപിച്ച്‌ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ളവര്‍ അനിശ്ചിത കാല സമരം ആരംഭിച്ചു.സംസ്ഥാന വ്യാപകമായാണ് സമരം നടത്തുന്നത്.എന്നാൽ ഈ മാസം 30നു തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും സിവില്‍ പൊലീസ് ഓഫിസര്‍ തസ്തിക ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നും പിഎസ്‌സി അറിയിച്ചു.


 

  • HASH TAGS
  • #police
  • #Psc exam