പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ സര്‍ട്ടിഫിക്കറ്റിന് പകരം പിപിഇ കിറ്റ് നിര്‍ബന്ധമാക്കാന്‍ ആലോചന

സ്വ ലേ

Jun 24, 2020 Wed 08:43 AM

വിദേശത്തുനിന്ന് മടങ്ങി വരുന്നവര്‍ക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് അപ്രായോഗികമായതിനാല്‍ പിപിഇ കിറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചന. ടെസ്റ്റുകള്‍ നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കുന്നത് നടപ്പിലാക്കാന്‍ പറ്റാത്തതിനാല്‍ കര്‍ശന സ്‌ക്രീനിംങ്,സാമൂഹ്യ അകലം,പിപിഇ കിറ്റ്, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നീ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. അന്തിമ തീരുമാനം മന്ത്രിതലയോഗത്തില്‍ ഉണ്ടായേക്കും. 

കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ നിര്‍ബന്ധമാക്കിയതായി സര്‍ക്കാന്‍ അറിയിച്ചതോടെ നിരവധി എതിര്‍പ്പുകളാണ് ഉണ്ടായത്. രോഗബാധിതരെ മാത്രം പ്രത്യേക വിമാനത്തിലയക്കുക എന്നതും അപ്രായോഗികമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.


  • HASH TAGS
  • #kerala
  • #LDF
  • #Covid19
  • #pravasi
  • #ppekit