പതിനെട്ടാം ദിവസവും ഡീസല്‍ വില കൂട്ടി

സ്വന്തം ലേഖകന്‍

Jun 24, 2020 Wed 09:30 AM

ന്യൂഡല്‍ഹി: പതിനെട്ടാം  ദിവസവും ഡീസല്‍ വില കൂട്ടി.ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല.18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വിലയാകട്ടെ 80 കടന്നു.ജൂണ്‍ 7 മുതലാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കൂട്ടിയതാണ് വിലവര്‍ധനവിന് കാരണമെന്ന് എണ്ണകമ്പനികള്‍ പറയുന്നു.രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും എണ്ണ കമ്പനികള്‍ ഇന്ധന വിലകൂട്ടി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.  

  • HASH TAGS
  • #petrolrate