നിപ : രോഗ ലക്ഷണങ്ങള്‍

സ്വ ലേ

Jun 03, 2019 Mon 08:28 PM

കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി നിപ്പ വൈറസ്. കേരളത്തില്‍ നിപ വൈറസ്  ബാധ സംശയിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.പേടിയല്ല ജാഗ്രതയും കരുതലുമാണ് വേണ്ടത് .

  നിപ : രോഗ ലക്ഷണങ്ങള്‍നാലു മുതല്‍ പതിനെട്ട് ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. അതായതു വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങാന്‍ ഇത്രയും ദിവസങ്ങള്‍ വേണ്ടി വരും പുറത്ത് കടക്കാന്‍. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച്‌ ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങള്‍ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.

  • HASH TAGS
  • #nipah