എസ്എസ്എല്‍സി, പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്ന തീയ്യതി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍

Jun 24, 2020 Wed 07:59 PM

എസ്എസ്എല്‍സി, പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്ന തീയ്യതി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി ഫലം ജൂണ്‍ 30നും, പ്ലസ്ടു ഫലം ജൂലൈ 10നും പ്രസിദ്ധീകരിക്കും. പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്ന് പൂര്‍ത്തിയാക്കിതിന് പിന്നാലെയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതികള്‍ തീരുമാനിച്ചത്.
എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷം പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരം വൈകി ആയിരുന്നു അവസാന പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൂല്യനിര്‍ണയും പൂര്‍ത്തിയാക്കിയതോടെയാണ് ഫലം അതിവേഗം തന്നെ പ്രസിദ്ധീകരിക്കാം എന്ന് പ്രഖ്യാപിച്ചത്.
  • HASH TAGS