മാസ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്! കിടിലന്‍ ലുക്കില്‍ സുരേഷ് ഗോപി

സ്വന്തം ലേഖകന്‍

Jun 26, 2020 Fri 06:48 PM

ഇതുവരെ കാണാത്ത മേക്കോവറില്‍ കിടിലന്‍ മാസ് ലുക്കില്‍ സുരേഷ് ഗോപി. പുതിയ ചിത്രമായ എസ്ജി 250 എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിലാണ് തകര്‍പ്പന്‍ ലുക്കില്‍ താരം എത്തിയത്. കടുവാക്കുന്നേല്‍ കുറുവാച്ചനായി വേഷമിടുന്ന ഈ ചിത്രം സുരേഷ് ഗോപിയുടെ 250ാംമത്തെ ചിത്രമാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് ഷിബിന്‍ ഫ്രാന്‍സിസാണ്.

പോക്കിരി രാജ, പുലിമുരുകന്‍, രാമലീല എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ടോമിച്ചന്‍ മുളകുപാടവും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ 61ാം ജന്മദിനമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയതാണ് ഈ മോഷന്‍ പോസ്റ്റര്‍. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. റിലീസായി നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് പോസ്റ്റര്‍ കണ്ടിരിക്കുന്നത്.  ഒരു വലിയ ബ്രേക്കിന് ശേഷമാണ് സുരേഷ് ഗോപി സിനിമയിലേക്ക് സജ്ജീവമാകുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയെ സിനിമയിലേക്ക് തിരിച്ചെത്തിയത്.   • HASH TAGS