ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു

സ്വന്തം ലേഖകന്‍

Jun 27, 2020 Sat 10:26 AM

ഇന്ത്യയിൽ ആകെ കൊറോണ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5,08,953 പേര്‍ക്കാണ് ഇതിനോടകം രോഗം  സ്ഥിരീകരിച്ചത്.


24 മണിക്കൂറിനിടെ 384 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 15,685 ആയി ഉയര്‍ന്നു. 1,97,397 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 2,95,881 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്,ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലേക്ക് എത്തുകയാണ്. 4.95 ലക്ഷം പേരാണ് ഇതിനോടകം മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്‌


 

  • HASH TAGS
  • #Covid19