വാരിയംകുന്നന്‍ സിനിമയുടെ തിരാക്കഥാകൃത്ത് താത്കാലികമായി പിന്മാറി

സ്വന്തം ലേഖകന്‍

Jun 27, 2020 Sat 02:36 PM

ഏറെ വിവാദങ്ങള്‍ക്കിടയില്‍ ആഷിഖ് അബു പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാരിയന്‍കുന്നന്‍ സിനിമയുടെ തിരാക്കഥാകൃത്ത് റമീസ് താത്കാലികമായി പിന്മാറി. സിനിമ ഒരുങ്ങുന്നതിന് മുന്‍പേ ഏറെ വിവാദമായ കഥയാണ് വാരിയന്‍കുന്നന്‍. ചില പ്രത്യേക സമുദായത്തില്‍ പ്പെട്ടവരെ അക്രമിച്ച ആളാണ് വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെന്നും അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കാന്‍ നേക്കേണ്ട എന്നും പറഞ്ഞ് നിരവധി ആളുകള്‍ മുന്നോട്ട് വന്നിരുന്നു. അതേ സമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ആളാണെന്നും ചരിത്ര നായകനെന്നും മറ്റൊരു വിഭാഗവും അഭിപ്രായപ്പെട്ടിരുന്നു.
മാത്രമല്ല സിനിമയുടെ തിരക്കഥാകൃത്ത് റമീസിന്റെ രാഷ്ട്രീയവും വിവാദ പോസ്റ്റുകളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റമീസ് തന്റെ വിശ്വാസ്യത സമൂഹത്തെ ബോധ്യപ്പെടുത്തിയ ശേഷമെ സിനിമയിലെ തിരക്കഥാകൃത്ത് സ്ഥാനത്തേക്ക് മടങ്ങിവരൂ എന്നറിയിച്ചത്. സംവിധായകന്‍ ആഷിക് അബു തന്റെ ഫേസ്ബുക്ക് പോസ്‌ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഏന്തു വന്നാലും സിനിമ മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.


ആഷ്ഖ് അബുവിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാകാനാണ് സാധ്യത. മറ്റൊരു സംവിധായകനുമായി വാരിയംകുന്നന്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു.


റമീസും ആദ്യം മുതല്‍ തന്നെ ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്ന, ഇതിനായി റിസേര്‍ച്ചുകള്‍ ചെയ്ത വ്യക്തിയായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ്‌സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.


ആഷിഖ് അബു


  • HASH TAGS
  • #prithviraj
  • #toknews
  • #ashiqabu
  • #filmtok
  • #variyankunnan