കോഴിക്കോട് പൊറ്റമ്മലില്‍ തീപിടുത്തം

സ്വന്തം ലേഖകന്‍

Jun 27, 2020 Sat 04:41 PM

പൊറ്റമ്മല്‍  അപ്പോളോ ഗോല്‍ഡിന്റെ ഷോറൂമില്‍ തീപിടുത്തം. ആളപായമില്ല. പാര്‍ക്കിംഗ് സ്ഥലത്തെ 22 ബൈക്കും 3 കാറും ഒരു ഓട്ടോറിക്ഷയും പൂര്‍ണമായും കത്തി നശിച്ചു. മാലിന്യത്തിന് തീ പിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.ഇന്ന് ഉച്ചയ്ക്കാണ് തീപ്പിടുത്തമുണ്ടായത്. ഗോള്‍ഡ് ഷോറുമും ആഭരണനിര്‍മ്മാണവും കൂടിയുള്ള മൂന്ന് നിലക്കെട്ടിടത്തിലാണ് തീപിടച്ചത്. എട്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെ 25ഓളം ആളുകള്‍ സംഭവ സമയത്ത് ഷോറൂമില്‍ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് കുടുങ്ങി കിടന്നവരെ ഗ്ളാസ് പൊട്ടിച്ചു പുറത്തെത്തിച്ചത്. ആര്‍ക്കും പരിക്കുകളില്ല. ജില്ല കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

  • HASH TAGS