കൊറോണ സമയത്തെ പരീക്ഷയില്‍ ആശങ്കയോടെ കെടിയു വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍

Jun 27, 2020 Sat 10:21 PM

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പരീക്ഷ നടത്തുന്നതില്‍ ആശങ്കയുയര്‍ത്തി വിദ്യാര്‍ത്ഥികള്‍. ജൂലൈ 1 മുതല്‍ നടക്കുന്ന പരീക്ഷ നിരവധി വിദ്യാര്‍ത്ഥികള്‍ എഴുതുന്നുണ്ട്. ഇതില്‍ പലരും റെഡ് സോണിലും ഉള്‍പ്പെടുന്നു. പലരുടെയും പരീക്ഷ കേന്ദ്രം മ്റ്റു ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതില്‍ ഏറെ ആശങ്കയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. 
 കേരളത്തിനകത്തും പുറത്തും നിന്നുമായി ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ ഈ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തുന്നതിനെതിരെ ശശിതരൂര്‍ എംപി ഉള്‍പ്പെടെ നിരവധി പേര്‍ പ്രതികരിച്ചിരുന്നു. ഒരുപാട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ ശശി തരൂര്‍ എംപിയെ ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നിരവധി തവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരീക്ഷ മാറ്റിവെച്ചിട്ടില്ല. ഇന്ന് സംസ്ഥാനത്ത് 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും  സാമൂഹ്യവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍  പരീക്ഷ എഴുതുന്നത് സുരക്ഷിതമാകുമോ എന്ന ആശങ്കയുണ്ടെന്ന്  വിദ്യാര്‍ത്ഥിയായ രാഹുല്‍ കൃഷ്ണകുമാര്‍ പറഞ്ഞു. ദേശീയ മാധ്യങ്ങളില്‍ വരെ സുരക്ഷപ്രശ്‌നം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരീക്ഷ മാറ്റാന്‍ സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പരീക്ഷ സംഘടിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. അതേസമയം സുരക്ഷ കണക്കിലെടുത്ത് പരീക്ഷ മാറ്റിവെയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും.
  • HASH TAGS
  • #keralagovernment
  • #ktu
  • #exams
  • #ktustudents