കൊറോണ വ്യാപനം : മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണം

സ്വലേ

Jun 28, 2020 Sun 04:31 PM

മലപ്പുറം : കൊറോണ പടരുന്ന സാഹചര്യത്തിൽ  മലപ്പുറം ജില്ലയിൽ  നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കൊറോണ രൂക്ഷമായ വട്ടകുളം, എടപ്പാൾ, മാറഞ്ചേരി, ആലംകോട് എന്നിവിടങ്ങളിൽ കനത്ത ജാഗ്രത പുലർത്താനാണ് നിർദേശം.രോഗ ലക്ഷണമുള്ളവർ സ്വയം റിപ്പോർട്ട് ചെയ്യണം.വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ.അവശ്യ സർവീസുകൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ദേശീയ പാതയൊഴികെ മറ്റ് റോഡുകൾ അടയ്ക്കും.

  • HASH TAGS
  • #Malappuram
  • #Covid