സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സ്വന്തം ലേഖകന്‍

Jun 29, 2020 Mon 10:48 AM

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രോഗം പകരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കുകയായിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ നടത്തുന്നതില്‍ ആശങ്ക പറഞ്ഞിരുന്നു. ശശി തരൂര്‍ എംപി ഉള്‍പ്പെടെ നിരവധി പേര്‍ പരീക്ഷ നടത്തുന്നതിനെതിരെ പ്രതികരിച്ചിരുന്നു.പുതുക്കിയ തീയതി അക്കാദമിക കമ്മിറ്റി പിന്നീട് തീരുമാനിക്കും.  സാങ്കേതിക സര്‍വകലാശാല പരീക്ഷാസമിതി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും സമ്പര്‍ക്ക രോഗബാധ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് യോഗം വിലയിരുത്തി. പല വിദ്യാര്‍ത്ഥികളും ജില്ലവിട്ട് പരീക്ഷ എഴുതാന്‍ പോകേണ്ടതിനാലും ആശങ്കയിലായിരുന്നു.  • HASH TAGS