നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ​മൂ​ന്ന് പേ​ര്‍​ക്ക് പ​നി: ഭയപ്പെടേണ്ടന്ന് മന്ത്രി എ.​സി.​മൊ​യ്തീ​ന്‍

സ്വ ലേ

Jun 05, 2019 Wed 12:05 AM

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത് നി​പ്പ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ തൃ​ശൂ​രി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 27 പേ​രി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​നി. മ​ന്ത്രി എ.​സി.​മൊ​യ്തീ​നാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. തൃ​ശൂ​രി​ല്‍ 17 പു​രു​ഷ​ന്മാ​രും 10 സ്ത്രീ​ക​ളു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.നിലവിൽ  ഭീ​തി​യു​ണ​ര്‍​ത്തു​ന്ന ഒ​രു സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 
  • HASH TAGS
  • #a.cmoideen