രണ്ടാംഘട്ട നിരോധനത്തില്‍ പബ്ജി ഉള്‍പ്പെടുമോ ?

സ്വന്തം ലേഖകന്‍

Jun 30, 2020 Tue 03:56 PM

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിലെ വിഷയങ്ങള്‍ക്ക് പിന്നാലെ ചൈനീസ് ആപ്ലിക്കേഷനുകളായ ടിക്ക്‌ടോക്ക്,ഹെലോ അടക്കം 59 ആപ്പുകള്‍ സ്വകാര്യലംഘനം ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ചിരുന്നു. എന്നാല്‍ പബ്ജി നിരോധിക്കുമോ എന്ന ആശങ്കയിലാണ് പബ്ജി പ്രേമികള്‍. പക്ഷേ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ ബ്ലൂഹോളാണ് പബ്ജിയുടെ നിര്‍മ്മാതാക്കള്‍. എങ്കില്‍ പോലും വിതരണം ചൈനീസ് കമ്പനിയായ ടെസന്റ് ഏറ്റെടുത്തതോടെയാണ് പബ്ജിയുടെ കുതിപ്പ് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടെങ്കിലും രണ്ടാം ഘട്ടത്തില്‍ പബ്ജി നിരോധിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. നിലവില്‍ ടിക് ടോക്, ഹെലോ, വിചാറ്റ്, യുസി ബ്രൗസര്‍, എക്സെന്‍ഡര്‍ തുടങ്ങി രാജ്യത്ത് ജനകീയമായിരുന്ന നിരവധി ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെട്ടു. 
ചൈനയില്‍ വന്‍ ജനപ്രീതി നേടിയ പബ്ജിയെ ഇന്ത്യയില്‍ അവതരിപ്പിച്ചതും ടെസന്റായിരുന്നു. വൈകാതെ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ഗെയിമായി പബ്ജി മാറുകയും ചെയ്തു. പബ്ജിക്ക് പിന്നിലെ ചൈനീസ് സ്വാധീനം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും ഈ ആപ്ലിക്കേഷന് ചൈനീസ് ദക്ഷിണകൊറിയന്‍ സംയുക്ത ഉടമസ്ഥതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.  • HASH TAGS