എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വ ലേ

Jun 30, 2020 Tue 05:45 PM

കൊല്ലം: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ  നിരാശയില്‍  പതിനാറുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം വെണ്ടാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ്  വിദ്യാഭ്യാസമന്ത്രി ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഫലപ്രഖ്യാപനം നടത്തിയത്. 98.82 എന്ന റെക്കോര്‍ഡ് വിജയശതമാനമാണ് ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉണ്ടായിരിക്കുന്നത്. 41906 വിദ്യാര്‍ത്ഥികൾ  മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി  .

  • HASH TAGS
  • #Sslc exam