ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

സ്വന്തം ലേഖകന്‍

Jul 01, 2020 Wed 09:59 AM

ഇന്ത്യയിൽ കോവിഡ്  ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് .കഴിഞ്ഞ 24 മണിക്കൂറിനിടെ 18,653 പുതിയ കൊറോണ ബാധിതരാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 507 മരണവും ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 6  ലക്ഷത്തോടടുക്കുകയാണ് കൊറോണ ബാധിതര്‍. 


ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 5,85,493 ആളുകള്‍ക്കാണ് ഇതുവരെ ആകെ രോഗ ബാധയുണ്ടായിരിക്കുന്നത്.3,47,979 ആളുകള്‍ക്ക് രോഗം ഭേദമായപ്പോള്‍ 17,400 ആളുകള്‍ മരണത്തിന് കീഴടങ്ങി. 2,20,114 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 

  • HASH TAGS
  • #Covid