ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക സാക്ഷിമൊഴി പുറത്ത്

സ്വന്തം ലേഖകന്‍

Jun 05, 2019 Wed 12:23 AM

അപകട സമയത്ത് ബാലഭാസ്കറും  ഭാര്യയും മകളും പിന്‍സീറ്റിലായിരുന്നുവെന്നും, വാഹനം ഓടിച്ചത് ഡ്രൈവറായിരുന്നുവെന്നും സാക്ഷി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.കാറപകടത്തില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനായിരുന്നു മരണപ്പെട്ടത്. അപകട സമയത്ത് ബാലഭാസ്കർ ആണ് വാഹനമോടിച്ചത് എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു.എന്നാൽ ഇപ്പോൾ വാഹനം ഓടിച്ചത് ഡ്രൈവറായിരുന്നുവെന്ന്  സാക്ഷി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നു.ബാലഭാസ്കറിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. 

  • HASH TAGS
  • #BALABHASKAR