തകര്‍പ്പന്‍ ട്രെയിലറുമായി 'ചുരുളി'

സ്വന്തം ലേഖകന്‍

Jul 01, 2020 Wed 10:49 PM

തകര്‍പ്പന്‍ ട്രെയിലറുമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. കാടും നാടും പച്ചയായ മനുഷ്യരും എല്ലാം ചേര്‍ന്ന ലിജോ ജോസ് പെല്ലിശ്ശേരി എഫക്ടിലൊരുങ്ങുന്ന സിനിമയാണ് ചുരുളി. ജെല്ലിക്കെട്ടിനു ശേഷം ലിജോ ചെയ്യുന്ന സിനിമ കൂടിയാണിത്. ജെല്ലിക്കെട്ടിലെ കേന്ദ്ര കഥാപാത്രമായ ചെമ്പന്‍ വിനോദ് ചുരുളിയുടെ ട്രെയിലറിലും നിറഞ്ഞു നില്‍ക്കുന്നു. വിനയ്‌ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരും ട്രെയിലറിലുണ്ട്. ട്രെയിലറിലെ വിഷ്വല്‍ ക്വാളിറ്റിയും ശബ്ദമികവും എടുത്തു പറയേണ്ടതു തന്നെയാണ്.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. സൗബിന്‍ ഷാഹിറും ചിത്രത്തിലുണ്ടെന്ന് പറയപ്പെടുന്നു. കഥയെപ്പറ്റി യാതൊരു ചിത്രവും തരാത്ത രീതിയില്‍ അതി മികവോടെയാണ് ട്രെയിലറിറക്കിയത്. 

  • HASH TAGS