പബ്ജി ഗെയിം പാകിസ്താനില്‍ താത്കാലികമായി നിരോധിച്ചു

സ്വ ലേ

Jul 02, 2020 Thu 03:18 PM

ഇസ്ലാമാബാദ്: ഓണ്‍ലൈന്‍ ഗെയിമായ പബ്ജി പാകിസ്താനില്‍ താത്കാലികമായി നിരോധിച്ചു. പബ്ജി ഗെയിമിനുള്ള ഇന്‍റര്‍നെറ്റ് ആക്‌സസ് ആണ് റദ്ദാക്കിയിരിക്കുന്നത്. ഗെയിമിനെക്കുറിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് പബ്ജി നിരോധിച്ചതെന്ന് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.പബ്ജി അഡിക്ഷന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍,മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് നടപടി.   

  • HASH TAGS
  • #pakisthan
  • #game