ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന്‍ അന്തരിച്ചു

സ്വ ലേ

Jul 03, 2020 Fri 08:55 AM

മുംബൈ: ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന്‍ (71)അന്തരിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ മുംബൈ ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.


ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജൂണ്‍ 20നാണ് ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ സരോജ് ഖാനെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ബി. സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് മക്കള്‍.


നൃത്തസംവിധാന രംഗത്ത് നാലു പതിറ്റാണ്ടോളം സജീവമായിരുന്ന സരോജ് രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. സരോജ് ഖാന്റെ അവസാന ചിത്രം 2019 ല്‍ പുറത്തിറങ്ങിയ കാലങ്ക് ആയിരുന്നു.  മൂന്നു തവണ മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് സരോജ് ഖാന്‍. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളുടെ നൃത്തസംവിധാനത്തിനായിരുന്നു പുരസ്‌കാരം.


 

  • HASH TAGS
  • #Bollywood
  • #സരോജ് ഖാന്‍