മാസ്‌ക് ധരിക്കാത്ത 30 പേരെ കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകന്‍

Jul 04, 2020 Sat 10:03 AM

എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ് ക്കാല മാനദണ്ഡങ്ങള്‍ പാലിക്കാത്ത 30 ലധികം പേരെ കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ചമ്പക്കര മാര്‍ക്കറ്റിലെ പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചമ്പക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് കോര്‍പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയിരുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്‍ക്കറ്റില്‍ നിന്ന ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്. 

സാമൂഹ്യവ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ജാഗ്രത നിര്‍ദേശം നേര്‍ത്തെ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോര്‍പ്പറേഷന്‍ അധികൃതരും പോലീസുക്കാരും മിന്നല്‍ പരിശോധന നടത്തിയത്.


  • HASH TAGS