ഡബ്യൂസിസി യോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു എന്ന് വിധുവിന്‍സെന്റ്

സ്വന്തം ലേഖകന്‍

Jul 04, 2020 Sat 10:25 AM

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ സിനിമപ്രവര്‍ത്തകരുടെ ആദ്യത്തെ വനിത കൂട്ടായ്മയായ ഡബ്യൂസിസി യോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായക വിധുവിന്‍സെന്റ്. എന്നാല്‍ എല്ലാവിധ പിന്‍തുണയും സംഘടനയ്ക്ക് ഉണ്ടാകുമെന്നും വിധു ഫേസ്ബുക്കിലൂടെ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സിനിമയായി 2016 ല്‍ തിരഞ്ഞെടുക്കപ്പെട്ട മാന്‍ഹോള്‍ എന്ന സിനിമയുടെ സംവിധായികയാണ് വിധു. കൂടാതെ സ്റ്റാന്‍ അപ്പ് എന്ന ചിത്രവും നിരവധി ഹ്രസ്വ ചിത്രങ്ങളും വിധു തയ്യാറാക്കിയിട്ടുണ്ട്. ഡബ്യൂസിസി യുടെ രൂപീകരണത്തിലും തുടക്കക്കാലത്തും മികച്ച പ്രവര്‍ത്തനം നടത്തിയ സംവിധായകയായിരുന്നു വിധു.
പോസ്റ്റിന്റെ പൂര്‍ണരൂപം


വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.


  • HASH TAGS