പൊലീസുകാര്‍ യാത്രകള്‍ നിയന്ത്രിക്കണം ; മാര്‍ഗനിര്‍ദേശവുമായി ഡിജിപി

സ്വ ലേ

Jul 04, 2020 Sat 04:44 PM

തിരുവനന്തപുരം : പൊലീസുകാര്‍ യാത്രകള്‍ നിയന്ത്രിക്കണമെന്നും ഡ്യൂട്ടി കഴിഞ്ഞാല്‍ നേരെ വീട്ടിലേക്കോ ക്വാര്‍ട്ടേഴ്‌സിലേക്കോ പോകണമെന്ന് നിർദ്ദേശം നൽകി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.ബന്ധുവീടുകളും മറ്റു   സുഹൃത്തുക്കളുടെ വീടുകളും  സന്ദര്‍ശിക്കരുത്.മറ്റുയാത്രകളും നിയന്ത്രിക്കണം.  നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.


പൊലീസുകാര്‍ക്കിടയില്‍ കൊറോണ  രോഗബാധ കൂടുന്ന പശ്ചാത്തലത്തിലാണ് ഡിജിപി പൊലീസുകാര്‍ക്ക് മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.  

  • HASH TAGS
  • #DGP
  • #loknathbehra