അസൗകര്യം നേരിട്ടവര്‍ക്ക് പരിധിയില്ലാത്ത ഡേറ്റയും കോളും കൊടുത്ത് ജിയോ

സ്വന്തം ലേഖകന്‍

Jul 04, 2020 Sat 09:11 PM

ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തിന് അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കി ജിയോ.  ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ അസൗകര്യം നേരിട്ടതോടെ പരിധിയില്ലാത്ത ഡേറ്റയും വോയ്സ് കോളിങും രണ്ടു ദിവസത്തേക്ക് നല്‍കുകയായിരുന്നു കമ്പനി. ജിയോഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ഏത് സമയത്തും മൈജിയോ ആപ്ലിക്കേഷനിലൂടെ ഈ ഓഫര്‍ നേടാന്‍ കഴിയും.ഡല്‍ഹിയിലെ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാര പ്ലാന്‍ ലഭിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ സാധുതയുള്ള പ്ലാന്‍ പരിധിയില്ലാത്ത വോയ്സ്, പരിധിയില്ലാത്ത ഡേറ്റ, 2 ദിവസ കാലയളവില്‍ പ്രീമിയം ഒടിടി ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. 2 ദിവസത്തെ കോംപ്ലിമെന്ററി പ്ലാന്‍ വരുന്നതോടെ നിലവിലെ ബില്‍ഡ് പ്ലാനിന്റെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തും. കൂടാതെ 2 ദിവസത്തെ കാലാവധി കഴിയുന്നതുവരെ നിലവിലുള്ള പ്ലാനില്‍ നിന്ന് ഒരു ഡേറ്റയും കുറയ്ക്കില്ല.

ജൂണ്‍ അവസാന വാരത്തില്‍, ജിയോ ചില ഉപയോക്താക്കള്‍ക്ക് 2 ജിബി കോംപ്ലിമെന്ററി ഡേറ്റ വാഗ്ദാനം ചെയ്തിരുന്നു. പ്ലാനിന്റെ കാലാവധി 4 ദിവസമായിരുന്നു. മാര്‍ച്ച് അവസാനം മുതല്‍ കഴിഞ്ഞ നാല് മാസമായി ഉപയോക്താക്കള്‍ക്കായി ഈ ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്. 


  • HASH TAGS