നാളെ ചെറിയ പെരുന്നാള്‍

സ്വന്തം ലേഖകന്‍

Jun 05, 2019 Wed 04:48 AM

ചിത്രം : നിധിന്‍ സുധാകരന്‍

കോഴിക്കോട് : കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. നിപാ വൈറസിന്റെ ഭീതിയില്‍ പ്രാര്‍ത്ഥനയോടെയാണ് ഇത്തവണത്തെ പെരുന്നാള്‍. കോഴിക്കോട് കപ്പക്കലിലാണ് മാസപ്പിറവ് കണ്ടത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തെക്കന്‍ കേരളത്തിലും വെള്ളിയാഴ്ച്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളം ഇമാമും അറിയിച്ചു. സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,എന്നിവര്‍ ചേര്‍ന്നാണ് മാസപിറ കണ്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്.


  • HASH TAGS