ഇരിക്കുന്ന കൊമ്പ് മുറിക്കുന്നയാളാണ് അബ്ദുള്ളക്കുട്ടി : കെ .സുധാകരൻ

സ്വന്തം ലേഖകന്‍

Jun 05, 2019 Wed 07:38 PM

 മോദിയെ പുകഴ്ത്തി  ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമ‍ര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണം . ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി ചെയ്‌തതെന്നും  കെ സുധാകരന്‍ പറഞ്ഞു.സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് താന്‍ വാക്ക് നല്‍കിയിരുന്നു ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനാണെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

  • HASH TAGS
  • #KS