യോഗിക്ക് 47ാം പിറന്നാള്‍ ആശംസിച്ച് മോദി

സ്വന്തം ലേഖകന്‍

Jun 05, 2019 Wed 08:17 PM

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 47ാം പിറന്നാള്‍ ആശംസകള്‍ ട്വിറ്ററിലൂടെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശിനെ മാറ്റി മറച്ച, കാര്‍ഷിക രംഗത്തും വാണിജ്യ രംഗത്തും ഉയര്‍ച്ച കൊണ്ടുവന്ന യോഗി ദീര്‍ഘായുസോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നാണ് മോദി ട്വിറ്ററിലൂടെ കുറിച്ചത്.

സ്മൃതി ഇറാനിയും ആശംസകള്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന അധ്വാനിയായ യോഗിക്ക് എന്നഴുതി സ്മൃതി ഇറാനിയും ആശംസകള്‍ അറിയിച്ചു.

അനുരാഗ് ടാക്കുര്‍ തുടങ്ങി നിരവധി പ്രമുഖരും യോഗിക്ക് പിറന്നാള്‍ ആശംസിച്ചു.


  • HASH TAGS
  • #YogiAdityanath
  • #up
  • #uttarpradesh
  • #upcheifminister