എനിക്ക് ആരുമായി വഴിവിട്ട ബന്ധമില്ല : സ്വപ്‌ന സുരേഷ്

സ്വന്തം ലേഖകന്‍

Jul 09, 2020 Thu 04:36 PM

ഒളിവിലായ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയെന്നു സംശയിക്കുന്ന സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്ക് ശബ്ദസന്ദേശം അയച്ചു. തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ഭയംകൊണ്ടുമാത്രമാണ് മാറിനില്‍ക്കുന്നത് എന്നുമുള്ള ശബ്ദരേഖ എവിടെയെന്നു വ്യക്തമാക്കാതെയാണ് മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. 
ഞാന്‍ സ്വപ്ന സുരേഷ് എന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന ഓഡിയോയില്‍ നേരത്തെ ചെയ്തിരുന്ന ജോലിയെക്കുറിച്ചും ഇപ്പോഴത്തെ ജോലിയെക്കുറിച്ചും എല്ലാം വിശദീകരിക്കുന്നുണ്ട്. 'മാധ്യമങ്ങളില്‍ ഇപ്പോള്‍ താനൊരു കള്ളക്കടത്തുകാരിയും ക്രിമിനലുമായിട്ടുണ്ട്. എല്ലാവരോടും പറയാനുള്ളത് നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്തു നടത്തിയ ഒരു പ്രതി, ഉത്തരവാദിയായ ആളാണ് താനെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ എനിക്ക് ആരുമായി ബന്ധമില്ലെന്നും ഞാന്‍ ഇതില്‍ കുറ്റകാരി അല്ലെന്നും സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ അവരോട് ആരോടും വ്യക്തിപരമായി ബന്ധമില്ലെന്നും സ്വപ്‌ന സുരേഷ് ശബ്ദത്തിലൂടെ പറഞ്ഞു.ഞാനങ്ങനെ ചെയ്തിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം വന്നതില്‍ ഒരു പങ്കുമില്ല. യുഎഇയില്‍ നിന്നു വന്ന ബാഗേജ് ക്ലിയറാകാന്‍ താമസിച്ചപ്പോള്‍ കോണ്‍സലിലെ ഡിപ്ലോമാറ്റ് കാര്‍ഗോ വന്നതിന്റെ അടുത്ത ദിവസം വിളിച്ച് എന്റെ കാര്‍ഗോ ഇതുവരെ വന്നില്ല, എന്താണ് ഇത്ര താമസം, ഒന്ന് അന്വേഷിക്കുമോ എന്ന് ചോദിച്ചു. അതനുസരിച്ചാണ് കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കുന്നത്. അദ്ദേഹം അത് കൈകാര്യം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തതാണ്.


  • HASH TAGS