കൊറോണ വ്യാപനം : കാസര്‍കോട് ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു

സ്വലേ

Jul 11, 2020 Sat 10:13 AM

കാസര്‍കോട് ജില്ലയില്‍  11 പേര്‍ക്ക് ഇന്നലെ  സമ്പര്‍ക്കം വഴി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ  ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ജില്ലയിലെ പ്രധാന ഒൻമ്പത് കേന്ദ്രങ്ങളിലെ മത്സ്യ പച്ചക്കറി മാർക്കറ്റുകളാണ് ഒരാഴ്ച അടച്ചിടാൻ തീരുമാനിച്ചത്.നിലേശ്വരം,കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ, കാലിക്കടവ്,  ചെർക്കള, കാസർകോട്, കുന്പള, ഉപ്പള, കുഞ്ചത്തൂർ എന്നീ സ്ഥലങ്ങളിലെ പച്ചക്കറി, മത്സ്യ മാർക്കറ്റുകളാണ് ഒരാഴ്ച പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്.

  • HASH TAGS
  • #Covid19