ശിവശങ്കരന്റെ ഫ്‌ളാറ്റില്‍ വീണ്ടും പരിശോധന

സ്വന്തം ലേഖകന്‍

Jul 11, 2020 Sat 12:42 PM

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി ശിവശങ്കരന്റെ ഫ്‌ലാറ്റില്‍ വീണ്ടും കസ്റ്റംസ് പരിശോധന. ഇന്നലെയും ഇന്നുമായി രണ്ട് തവണയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ശിവശങ്കരന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ആദ്യ പരിശോധന നടത്തിയത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപമുള്ള ഹെദര്‍ ടവര്‍ എന്ന ഫ്‌ലാറ്റിലായിരുന്നു പരിശോധന. ഇന്നലെ ഒന്നരമണിക്കൂറോളം കസ്റ്റംസ് അധികൃതര്‍ ഈ ഫ്‌ലാറ്റില്‍ തെരച്ചില്‍ നടത്തി.
സ്വര്‍ണക്കടത്തില്‍ ഒളിവിലായ പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയത്. തുടര്‍ന്ന് ശിവശങ്കര്‍ 6 മാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഫ്‌ലാറ്റില്‍ കസ്റ്റംസിന്റെ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ്  പരിശോധന നടത്തിയത്.  • HASH TAGS