ഐശ്വര്യ റായ്ക്കും മകള്‍ക്കും കോവിഡ്

സ്വന്തം ലേഖകന്‍

Jul 12, 2020 Sun 03:28 PM

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കോവിഡ്. ഇന്നലെയായിരുന്നു അഭിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു ശേഷം അഭിഷേക് ബച്ചനും കോവിഡ് ഫലം പോസിറ്റീവ് ആവുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ യാണ് ഐശ്വര്യ റായ്ക്കും മകള്‍ക്കും കോവിഡ് ടെസ്റ്റ് പോസിറ്റാവായത്. അതേസമയം ജയ ബച്ചന്റെ ഫലം നെഗറ്റീവാണ്.  കോവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമിതാഭ് ബച്ചന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരമറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ വീട്ടില്‍ നിന്നും ലോക്ക്ഡൗണിനു ശേഷം അമിതാഭ് ബച്ചന് പുറത്തിറങ്ങിയിരുന്നില്ല. പിന്നെ എങ്ങനെ അസുഖം ബാധിച്ചു എന്നത് കണ്ടുപിടിക്കാനായിട്ടില്ല. ജോലിക്കാരില്‍ നിന്നാകാമെന്നാണ് നിഗമനം. എന്നാല്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.
  • HASH TAGS