പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​ര​ർ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ വെടിവെച്ചു കൊന്നു

സ്വന്തം ലേഖകന്‍

Jun 05, 2019 Wed 08:33 PM

ന്യൂഡല്‍ഹി : പുല്‍വാമയില്‍ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ വെടിവെച്ചു കൊന്നു. വെടിയേറ്റ നിഗീന ഭാനു സംഭവസ്ഥലത്തു തന്നെ മരിച്ചു.ഇന്നു രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ  മുഹമ്മദ് സുല്‍ത്താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.തീവ്രവാദികള്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു.  ഭീ​ക​ര​ര്‍​ക്കാ​യി സു​ര​ക്ഷാ​സേ​ന മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​ങ്ങി.

  • HASH TAGS
  • #PULWAMA