കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂർണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു

സ്വ ലേ

Jul 15, 2020 Wed 11:02 AM

കോഴിക്കോട്  ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂർണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ ഷോപ്പുകളും അവശ്യവസ്തുക്കളുടെ കടകളും മാത്രമേ ഞായറാഴ്ചകളില്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ.


വൈദ്യസഹായത്തിനും അടിയന്തിര ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രം പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാം.  ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക് ഡൗണ്‍ തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു.കൊയിലാണ്ടി, ചോമ്ബാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിരോധിച്ചു. കോഴിക്കോട് നാദാപുരം തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തൂണേരിയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 

  • HASH TAGS
  • #kozhikode
  • #lockdown