കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ച 64 പേരില്‍ 63 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

സ്വന്തം ലേഖകന്‍

Jul 15, 2020 Wed 08:41 PM

കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 64 പേരില്‍ 63 പേര്‍ക്കും രോഗം പടര്‍ന്നത് സമ്പര്‍ക്കം വഴി.  വടകര,തൂണേരി തുടങ്ങിയ സ്ഥലങ്ങളില്‍ ക്രമാതീതമായി രോഗം പടര്‍ന്നിരുന്നു. എന്നാല്‍ 15 പേര്‍ ഇന്ന് രോഗമുക്തരായത് ഏറെ ആശ്വാസമാണ്. 




ഇപ്പോള്‍ 260 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 64 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 78 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യില്‍ 110 പേരും, ഇതില്‍ 3 പേര്‍ കണ്ണൂരിലും, 3 പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസര്‍ഗോഡ് സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.




ഇന്ന് 1956 സ്രവ സാംപിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.ആകെ 24899 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24127 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 23588 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 772 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ഉണ്ട്. ഇന്ന് പുതുതായി വന്ന 793 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15114 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 65657 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 107 പേര്‍ ഉള്‍പ്പെടെ 353 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.


  • HASH TAGS