അറ്റാഷെ ഇന്ത്യ വിട്ടു

സ്വന്തം ലേഖകന്‍

Jul 16, 2020 Thu 02:58 PM

സ്വര്‍ണക്കടത്ത് കേസില്‍ സ്വര്‍ണം ഉള്‍പ്പെട്ട പാഴ്‌സല്‍ വന്ന യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. കള്ളക്കടത്തിലെ സ്വര്‍ണം ഉള്‍പ്പെട്ട ബാഗ് അറ്റാഷെയുടെ പേരിലായിരുന്നു ഇന്ത്യയിലേക്കയച്ചത്. മൂന്നു ദിവസം മുന്‍പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായിലേക്ക് പോയത്.  കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നത് അറ്റാഷെയാണ്. സ്വര്‍ണം പിടിച്ചെടുത്ത ദിവസം അറ്റാഷെ സ്വപ്‌നയെ 3 തവണ വിളിച്ചിരുന്നു. സ്വപ്‌ന മാത്രമല്ല സരിത്തും പലതവണ വിളിച്ചിരുന്നു. ഇദ്ദേഹം ആദ്യം തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. അധികാരത്തിന്റെ പരിരക്ഷയുള്ളതുകൊണ്ട് അറ്റാഷെയെ പെട്ടെന്ന് ചോദ്യം ചെയ്യുന്നത് എളുപ്പമായിരുന്നില്ല.അതേ സമയം ശിവശങ്കറിന്റെ വീട്ടിലേക്ക് വീണ്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.


  • HASH TAGS