പാലത്തായി കേസില്‍ പ്രതിയ്ക്ക് ജാമ്യം

സ്വന്തം ലേഖകന്‍

Jul 16, 2020 Thu 05:43 PM

പാലത്തായി പീഡനകേസിലെ പ്രതി പത്മരാജന് ജാമ്യം. കുട്ടികളെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ലൈംഗികചൂഷണത്തെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇതിനായി തുടരന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നേരം വൈകിയതിനാലാണ് ജാമ്യം ലഭിച്ചെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. തലശേരി പോക്‌സോ കോടതിയിലാണ് ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗിക കുറ്റപത്രം ഡി.വൈ.എസ്.പി മധുസൂദനന്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ പ്രതിക്കെതിരെയുള്ള കൂടുതല്‍ ആരോപണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. 
  • HASH TAGS