ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ലേഖകന്‍

Jul 16, 2020 Thu 06:53 PM

മുന്‍ ഐടി സെക്രട്ടറി ശിവശങ്കരനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന ആരോപണം ശിവശങ്കരനെതിരെ മുന്‍പേ വന്നിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ല. എന്നാല്‍ തുടര്‍ച്ചയായ കസ്റ്റംസ് റെയ്ഡില്‍ ശിവശങ്കരനും പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ആരോപണം വന്ന പാടെ ശിവശങ്കരന്‍ നീണ്ട അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ആദ്യ ചോദ്യം ചെയ്യലിനുശേഷം ശിവശങ്കറിന്റെ വീട്ടില്‍ ഇന്നും കസ്റ്റംസ് റെയ്ഡ് ഉണ്ടായിരുന്നു.


  • HASH TAGS
  • #goldmafia
  • #itsecretary
  • #shivasankaran
  • #suspended