കരസേനയില്‍ വനിതാ റിക്രൂട്ട്‌മെന്റ്; 100 ഒഴിവുകള്‍

സ്വന്തം ലേഖകന്‍

Jun 05, 2019 Wed 11:50 PM

കരസേനയിലെ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്നു.ആദ്യമായി ആണ് വനിതാ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 100 ഒഴിവുകളുണ്ട്. വുമണ്‍ മിലിറ്ററി പോലീസ് എന്ന പുതിയ വിഭാഗത്തിലാണ് ഇവര്‍ക്ക് നിയമനംനല്‍കുക.  കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ അവിവാഹിതരായ സ്ത്രീകള്‍, എന്നിവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകള്‍ക്ക് കുട്ടികളുണ്ടെങ്കിലും അപേക്ഷിക്കാം. പ്രായം: പതിനേഴര-21 വയസ്സ്. സര്‍വീസിനിടെ മരിച്ച സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെ അപേക്ഷിക്കാം. അവസാന തീയതി: ജൂണ്‍ എട്ട് ആണ് .  കൂടുതല്‍ വിവരങ്ങള്‍ക്ക്  https://www.joinindianarmy.nic.in സൈറ്റ് സന്ദർശിക്കുക .


  • HASH TAGS